ഇന്ത്യയില്‍ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് കൃഷ്ണകുമാര്‍ . തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണം നിലനിര്‍ത്തിയ എല്‍എഡിഎഫിന് നടന്‍ അഭിനന്ദനങ്ങളറിയിച്ചു.
തിരുവനന്തപുരം ഭാഗത്ത് ബിജെപിയുടെ സ്റ്റാര്‍ ക്യാംപെയ്നറായി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കൃഷ്ണകുമാര്‍ രംഗത്തിറങ്ങിയിരുന്നു.
തിരുവനന്തപുരം കോര്‍പറേഷന്‍ ജയിച്ച ഇടതുപക്ഷ മുന്നണ്ണിക്ക് അഭിനന്ദനങള്‍. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നയിച്ച എന്‍ഡിഎ മുന്നണിക്കും അഭിനന്ദനങള്‍. യുഡിഎഫിനേ പറ്റി ഒന്നും പറയാനില്ല. കഴിഞ്ഞ തവണ 34 സീറ്റ് ഉണ്ടായിരുന്ന എന്‍ഡിഎ മികച്ച പ്രകടനത്തിലൂടെ 35 സീറ്റാക്കി ഉയര്‍ത്തി.
ഭരണ പ്രതിപക്ഷ മുന്നണികള്‍ തമ്മിലുള്ള ഒത്തുകളിയും, വോട്ടേഴ്‌സ് ലിസ്റ്റിലെ ക്രമക്കേടുകളെയും മറികടന്നു 35 സീറ്റുകള്‍ നേടുമ്ബോള്‍ എന്‍ഡിഎയുടെ പ്രത്യേകിച്ചു ബിജെപി നേതാക്കള്‍, സംഘപ്രവര്‍ത്തകര്‍, ശക്തരായ സ്ഥാനാര്‍ഥികള്‍, പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച അനേകം വ്യക്തികള്‍, മീഡിയ, സോഷ്യല്‍ മീഡിയ സഹോദരങ്ങള്‍, നല്ലവരായ ലക്ഷോപലക്ഷം വോട്ടര്‍മാര്‍ക്കും എല്ലാത്തിനും ഉപരി ദൈവത്തിനും നന്ദി.
ഒരു കാര്യം ഉറപ്പായി ഇന്ത്യയില്‍ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നു. ബിജെപിയുടെ മുന്നേറ്റമാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. ഇനി വരും ദിനങ്ങളില്‍ കാണാന്‍ പോകുന്നത് NDA vs LDF+UDF മത്സരമായിരിക്കും. ഇന്ന് ജയിച്ചവരും, തോറ്റവരും നാടിന്റെയും, നാട്ടുകാരുടേയും നന്മക്കായി അതിശക്തമായി പ്രവര്‍ത്തിക്കുക, പ്രയത്നിക്കുക.
നമ്മുടെ സഹോദരി ശ്രീമതി സ്മൃതി ഇറാനി നമുക്കൊരു പാഠമാണ്. ദശകങ്ങളായി ഒരു കുടുംബത്തിന്റെ കോട്ടയായിരുന്ന അമേട്ടിയില്‍ നിന്നും യുവരാജാവിനെ വയനാട്ടിലേക്ക് കേട്ടുകെട്ടിച്ചതോര്‍ക്കുക.എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്തുന്നാണ് പലതും തുടങ്ങുന്നത്. പാര്‍ലിമെന്റില്‍ 2 സീറ്റില്‍ നിന്നും 300 സീറ്റിലേക്ക് കുതിച്ച ബിജെപി, കേരളവും വരും വര്‍ഷങ്ങളില്‍ പിടിച്ചെടുക്കും. പൂര്‍ണ വിശ്വാസത്തോടെ മുന്നേറുക. നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും