മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. നിരവധി ചിതിരങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയ താരമായി കൃഷ്ണ കുമാര്‍ മാറി. താരത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഭാര്യയും നാല് പെണ്‍മക്കളും മലയാളികള്‍ക്ക് സുപരിചിതരാണ്. മൂത്ത മകള്‍ അഹാന കൃഷ്ണ തന്റെ വഴി അഭിനയമെന്ന് തെളിയിച്ചു കഴിഞ്ഞു. താരം നായികയായി എത്തുന്ന ഒരുപിടി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
അടുത്തിടെ തന്റെ രാഷ്ട്രീയ ആഭിമുഖ്യം വെളിപ്പെടുത്തി കൃഷ്ണകുമാര്‍ രംഗത്ത് എത്തിയിരുന്നു. എന്‍ഡിഎ സര്‍ക്കാരിനോട് ആണ് തനിക്ക് താത്പര്യമെന്നും നരേന്ദ്ര മോദി തനിക്ക് ഏറെ പ്രിയപ്പെട്ട പ്രധാനമന്ത്രി ആണെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആകുന്നതിനെ കുറിച്ചാണ് താരം പറയുന്നത്. ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കില്ലെന്നും കൃഷ്ണകുമാര്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. രാഷ്ട്രീയ നിലപാടില്‍ തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോള്‍ ലഭിക്കുന്നത്. മമ്മൂട്ടിയെ എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ലെന്ന് കൃഷ്ണ കുമാര്‍ ചോദിച്ചു.