തെരെഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും ബിജെപിയോടൊപ്പം തന്നെയുണ്ടാവുമെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്‌ണകുമാര്‍.
സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ വന്നവര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ എന്റെ ഉദ്ദേശം ഇവിടെ നിന്ന് പ്രവര്‍ത്തിക്കുക എന്നതാണ്. മുന്‍പ് ബിജെപിയിലേക്ക് വന്ന സെലിബ്രിറ്റികള്‍ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് ബിജെപിയില്‍ വന്നവരാണ്, ഞാന്‍ ആദ്യമെ തന്നെ ബിജെപി പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു.
ഇന്ന് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കും അവരെ വോട്ട് ബാങ്കായി മാത്രമാണ് പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതെന്ന് മനസിലായിട്ടുണ്ട്. ഇത് തിരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.റിസൈന്‍ മോദി ഹാഷ് ടാഗ് ട്രെന്റിങ്ങാകുന്നതില്‍ കാര്യമില്ല. സമരങ്ങള്‍ എല്ലാം പൊളിഞ്ഞതുകൊണ്ടാണ് ഈ ഹാഷ് ടാഗ് ഇപ്പോള്‍ വരുന്നതെന്നും കൃഷ്‌ണകുമാര്‍ പറഞ്ഞു.