നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തെത്തിയപ്പോള്‍ വന്‍ വിജയമാണ് ഇടത് പക്ഷം നേടിയത്. ബിജെപിക്ക് ഉണ്ടായിരുന്ന സിറ്റിങ് സീറ്റ് വരെ നഷ്ടപ്പെട്ട അവസ്ഥായണ്. സിറ്റിങ് സീറ്റ് ആയ നേമത്ത് ഒ രാജഗോപാലിന്റെ പിന്‍ഗാമിയായി എത്തിയ കുമ്മനം രാജശേഖരന് വിജയിക്കാനായില്ല. ബിജെപി വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന മറ്റൊരു മത്സരാര്‍ത്ഥിയായിരുന്നു നടന്‍ കൃഷ്ണകുമാര്‍. തിരുവനന്തപുരത്ത് നിന്നും മത്സരിച്ച കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
ഇപ്പോള്‍ തനിക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.
കൃഷ്ണകുമാറിന്റെ കുറിപ്പ്, നമസ്‌കാരം… വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ എനിക്ക് തന്ന സ്‌നേഹത്തിനും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവര്‍ത്തിച്ച പാര്‍ട്ടിപ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്കും ഒരായിരം നന്ദി.. ലക്ഷന്‍ സമയത്തു എനിക്ക് വേണ്ട സഹായങ്ങള്‍ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി.. നിയുക്ത തിരുവനന്തപുരം MLA ശ്രി ആന്റണി രാജുവിനും, ശ്രി പിണറായി വിജയന്‍ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങള്‍.