നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്നത് കൊണ്ട് എന്തിനാണ് ആളുകൾ തന്നോട് അസഹിഷ്ണുത കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് നടൻ കൃഷ്ണകുമാർ. ഞാൻ ബിജെപിയെ പിന്തുണയ്ക്കുന്ന ഒരാളാണ്, എന്റെ പ്രധാനമന്ത്രിയെ ഞാൻ പിന്തുണയ്ക്കുന്നു. ഇതിൽ മറ്റുള്ളവർക്ക് എന്താണ് ഇത്രയും അസഹിഷ്ണുതയെന്ന് മനസ്സിലാകുന്നില്ല.
അറുപത് കൊല്ലത്തോളം കോൺഗ്രസ് ആണ് ഇന്ത്യ ഭരിച്ചത്. തുടർന്ന് ജനതാദളും കുറച്ചു കാലം ഇന്ത്യ ഭരിച്ചു. ബിജെപി അധികാരത്തിൽ വന്നപ്പോൾ ഇന്ത്യയിൽ മുഴുവൻ മാറ്റങ്ങൾ ആയിരുന്നു സംഭവിച്ചത്. കമ്മ്യൂണിസ്റ് പാർട്ടിയിലെയും കോൺഗ്രസ് പാർട്ടിയിലെയും നേതാക്കളുമായി എനിക്ക് നല്ല ബന്ധമാണ് ഉള്ളത്.
രാഷ്ട്രീയപരമായും മതപരമായും എന്നെ തേജോവധം ചെയ്യുമ്പോൾ അതിൽ സുഖം കിട്ടുന്നവർക്കു കിട്ടിക്കോട്ടെ. കാരണം നെഗറ്റിവ് ആയി കാര്യങ്ങളെ കാണുന്നവർക്കു നെഗറ്റീവ് ആയ അനുഭവങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. അദ്ദേഹം പറഞ്ഞു.