പഞ്ചരത്‌നങ്ങളില്‍ മൂന്ന് പേരുടെ വിവാഹം നടന്നത് കഴിഞ്ഞ ദിവസമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇപ്പോള്‍ ഈ വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍.ഇന്ന് ഇവരുടെ സുഖവും ദുഃഖവുമെല്ലാം കേരളത്തില്‍ ഇവരെ ഇഷ്ടപെടുന്നവരുടെയും ആയിരുന്നു. ഇന്നീ ചിത്രം കണ്ടപ്പോഴും എന്തെന്നില്ലാത്ത സന്തോഷം തോന്നി ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകള്‍-കൃഷ്ണ കുമാര്‍ കുറിച്ചു.
കുറിപ്പ് വായിക്കാം
വളരെ അധികം സന്തോഷം തന്ന ഒരു ചിത്രം..ഇവരുടെ ജനനം മുതൽ എന്തോ ഒരു പ്രത്യേക ബന്ധം ഈ കുടുംബവുമായി ഉണ്ട്. നേരിട്ടു കണ്ടിട്ടില്ല. എങ്കിലും എന്തോ ഒരു അടുപ്പം ഉണ്ട്. ഇവരുടെ സുഖവും ദുഃഖവുമെല്ലാം കേരളത്തിൽ ഇവരെ ഇഷ്ടപെടുന്നവരുടെയും ആയിരുന്നു. ഇന്നീ ചിത്രം കണ്ടപ്പോഴും എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഉത്ര, ഉത്തര, ഉത്തമ, ഉത്രജ, ഉത്രജൻ. ഇതിൽ മൂന്ന് പേരുടെ വിവാഹമായിരുന്നു ഇന്ന്. ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ. മക്കളെ നല്ല നിലയിൽ എത്തിച്ച ഇവരുടെ അമ്മയായ രാമാദേവിയാണ് ഇന്നത്തെ താരം. രമ ദേവിക്ക് എന്റെയും കുടുംബത്തിൻെറയും അഭിനന്ദനങ്ങൾ