നടി കൃഷ്ണപ്രഭയും രജിത് കുമാറും വിവാഹിര്‍ ആയെന്ന വിധത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ പ്രചരണമാണ് നടക്കുന്നത്. തുളസിമാല അണിഞ്ഞ ഇരുവരുടെയും വിവാഹ ചിത്രം സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി കൃഷ്ണപ്രഭ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
ഒരു സ്വകാര്യ ചാനലിന്റെ ഹാസ്യ പരിപാടിയുടെ പ്രമോഷനു വേണ്ടി പകര്‍ത്തിയ ചിത്രമാണിതെന്ന് കൃഷ്ണപ്രഭ വ്യക്തമാക്കി. ചിത്രം പുറത്തു വിട്ട് വസ്തുത വെളിപ്പെടുത്താതെ കൂടുതല്‍ ആളുകളിലെത്തിക്കാനുള്ള തന്ത്രമായിരുന്നു ചാനലിന്റേത്. ചിത്രത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് നടി ഫേസ്ബുക്കില്‍ ഒരു കുറിപ്പും പങ്കുവെച്ചു.
കുറിപ്പിങ്ങനെ;
രാവിലെ മുതല്‍ ഫോണ്‍ താഴെ വെക്കാന്‍ സമയം കിട്ടിയിട്ടില്ല.. ഏഷ്യാനെറ്റില്‍ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്ന ഹാസ്യ പരമ്ബരയിലെ സ്റ്റില്‍സാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.. രജിത് സാറിനൊപ്പമുള്ള ഈ ഫോട്ടോസ് അതില്‍ നിന്നുള്ളതാണ്..! ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല.. എന്റെ കല്യാണം ഇങ്ങനെയല്ല! ????എന്ന് അവിവാഹിതയായ കൃഷ്ണപ്രഭ ??