മലയാളത്തിന്റെ പ്രിയ വാനമ്പാടിയാണ് കെ.എസ്.ചിത്ര. നിറഞ്ഞ ചിരിയോടെയാണ് മാത്രം ഗാനങ്ങള്‍ ആലപിക്കുന്ന ചിത്രയുടെ ജനനം ഒരു സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു. ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും 2002ലാണ് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു മകള്‍ ജനിക്കുന്നത്. എന്നാല്‍ മകള്‍ എന്ന സന്തോഷത്തിന് അധികം ആയുസ്സ് ദൈവം നല്‍കിയിട്ടുമില്ല. മലയാളക്കരയെ ആകെ ഒരു വിഷുദിനത്തില്‍ ഏവരെയും വേദനിപ്പിച്ചു കൊണ്ട് ചിത്രയുടെ മകള്‍ വിടവാങ്ങി. എന്നാല്‍ ഇപ്പോള്‍ ആരാധകരെ മകളുടെ ചിത്രത്തിനൊപ്പം പങ്കുവച്ച ഹൃദയഹാരിയായ കുറിപ്പ് കണ്ണീരണിയിക്കുകയാണ്.
ഹൃദയഹാരിയായ പോസ്റ്റ് നന്ദനമോളുടെ ജന്മദിനത്തിലാണ് പങ്കുവെച്ചത്. കാലത്തിനു മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ആ വേര്‍പാട് യഥാര്‍ഥത്തില്‍ ഞങ്ങളില്‍ എത്രത്തോളം നഷ്ടങ്ങളും വേദനയുമുണ്ടാക്കുന്നു എന്ന് ദൈവത്തിന് അറിയാമായിരുന്നെങ്കില്‍ ഞങ്ങളുടെ പ്രിയ നന്ദന മോള്‍ ഇപ്പോഴും ഞങ്ങള്‍ക്കൊപ്പം ഇവിടെ ഉണ്ടാകുമായിരുന്നു. കാലം എത്ര കടന്നു പോയാലും ഈ ദു:ഖം ഞങ്ങള്‍ പേറുന്നു. അത് എക്കാലത്തും ഞങ്ങളുടെ നൊമ്പരമാണ്. ആ വേദനയില്‍ കൂടി ഞങ്ങള്‍ കടന്നു പോകുന്നു.
ഞങ്ങളെ രണ്ടു പേരെയും ഒന്നിനു പിറകെ ഒന്നായി ദൈവം അങ്ങോട്ടു വിളിച്ചുകഴിയുമ്പോൾ ഞങ്ങള്‍ മൂന്നു പേരും വീണ്ടും ഒരുമിച്ചു ചേരും. എന്റെ പൊന്നുമോള്‍ നന്ദനയ്ക്ക് ഒത്തിരി പിറന്നാള്‍ ആശംസകള്‍’.-ചിത്ര കുറിച്ചു.