കെ എസ് ഇ ബി മീറ്റർ വില വാങ്ങുന്നില്ല!
വൈദ്യുതി കണക്ഷൻ നൽകുമ്പോൾ കെ എസ് ഇ ബി മീറ്ററിന്റെ വില കൂടി വാങ്ങുന്നുണ്ടല്ലോ? പിന്നെന്തിനാണ് എല്ലാ ബില്ലിലും മീറ്റർ വാടക വാങ്ങുന്നത്? ചിലരുടെ സംശയമാണ്.
വൈദ്യുതി കണക്ഷൻ നൽകുമ്പോൾ കെ എസ് ഇ ബി മീറ്റർ വില ഈടാക്കുന്നില്ല എന്നതാണ് സത്യം. മീറ്ററിന്റെ വില ഒഴിവാക്കി സർവ്വീസ് കണക്‌ഷൻ നൽകാൻ വേണ്ടി വരുന്ന ന്യായമായ ചെലവ് മാത്രമാണു ഉപഭോക്താവ് നൽകേണ്ടി വരുന്നത്. ഒപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം.
എനർജി മീറ്ററിന്റെ വാടകയായി സിംഗിൾ ഫെയ്സ് മീറ്ററിന് 6 രൂപയും ത്രീ ഫെയ്സ് മീറ്ററിന് 15 രൂപയും മാത്രമാണ് പ്രതിമാസം ഈടാക്കുന്നത്. ഒരു സിംഗിൾ ഫെയ്സ് എനർജി മീറ്ററിന് വിപണിയിൽ 1200 രൂപയോളം വിലയുണ്ടെന്നോർക്കണം. അത് ത്രീ ഫെയ്സ് മീറ്ററാണെങ്കിൽ വാങ്ങാൻ 4000 രൂപയിലേറെ കൊടുക്കേണ്ടിവരും. ഒന്നാലോചിച്ചു നോക്കൂ…ഉപഭോക്താവ് വാടകയായി നൽകുന്ന തുക എത്ര കാലമെടുത്താലാണ് മീറ്ററിന്റെ വിലയ്ക്കൊപ്പമെത്തുക!?
ഉപഭോക്താവിന്റെ കുറ്റം കൊണ്ടല്ലാതെ മീറ്റർ കേടായാൽ കെ എസ് ഇ ബി മീറ്റർ സൗജന്യമായി മാറ്റിതരുകയും ചെയ്യും.
ഉപഭോക്താവ് സ്വയം മീറ്റർ വാങ്ങി അംഗീകൃത ലാബിൽ ടെസ്റ്റ് ചെയ്ത് നൽകിയാൽ മീറ്റർ വാടക ഒഴിവാകും.
തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളിൽ വഞ്ചിതരാകരുത് എന്ന് അഭ്യർഥിക്കുന്നു.