
കെഎസ്ഇബിയില്‍ ഇനി അംഗീകാരമുള്ള യൂണിയന്‍ സിഐടിയു മാത്രം. വന്‍ വിജയമാണ് ഹിതപരിശോധനയില്‍ വര്‍ക്കേസ് അസോസിയേഷന്‍ സിഐടിയു സ്വന്തമാക്കിയത്. 53 ശതമാനത്തില്‍ അധികം വോട്ട് സിഐടിയു നേടി. ഐഎന്‍ടിയുസി അടക്കം ഏഴ് യൂണിയനുകള്‍ മത്സരിച്ചതില്‍ സിഐടിയുവിന് മാത്രമാണ് അംഗീകാരം. ഇതിന് മുമ്പ് 2015 ലാണ് ഹിത പരിശോധന നടന്നത്. സിഐടിയു, യുഡിഎഫ് സംഘടനകളുടെ മുന്നണി, ഏഐടിയുസി യൂണിയനുകളാണ് അന്ന് അംഗീകാരം നേടിയത്. എഐടിയുസിയുടെ അംഗീകാരം നഷ്ടമായി.






