Spread the love
കെഎസ്ഇബി സമരം; ആവശ്യമെങ്കില്‍ എസ്മ പ്രയോഗിക്കാമെന്ന് ഹൈക്കോടതി

കെഎസ്ഇബിയിലെ സമരവുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ എസ്മ പ്രയോഗിക്കുന്നതില്‍ തടസമില്ലെന്ന് ഹൈക്കോടതി. കെഎസ്ഇബിയുടെ പ്രവര്‍ത്തനം തടസപ്പെടുന്ന ഘട്ടം ഉണ്ടാകുകയാണെങ്കില്‍ ബോര്‍ഡിന് എസ്മ ഉപയോഗിക്കാം എന്നും കോടതി വ്യക്തമാക്കി. സമരം ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജിയില്‍ ആണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

കെഎസ്ഇബി ചെയര്‍മാന്റെയും മാനേജ്‌മെന്റിന്റെയും പ്രതികാര നടപടികള്‍ക്കെതിരെ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ആണ് സമരം ചെയ്യുന്നത്. വൈദ്യുതി ഭവന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സമരം താല്‍കാലികമായി നിര്‍ത്തിയിരുന്നു.
കെഎസ്ഇബി ജീവനക്കാരുടെ സമരത്തില്‍ ഇടപെടാനാകില്ല എന്നായിരുന്നു നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി പറഞ്ഞത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വൈദ്യുതി ബോര്‍ഡിന് അവകാശമുണ്ടെന്നായിരുന്നു ഹൈക്കോടതി നിലപാട്.

Leave a Reply