
കടുത്ത വേനലിൽ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതോടെ നിയന്ത്രണം ഒഴിവാക്കാൻ വൈകുന്നേരം ആറ് മുതൽ രാത്രി 11 വരെ ഉപയോഗം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി.
പീക് സമയങ്ങളില്‍ ഉയർന്ന വിലയുള്ള വൈദ്യുതി വാങ്ങുന്നത് അധിക സാമ്പത്തിക ബാധ്യതക്ക് കാരണമാകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
പീക് സമയത്ത് ഇലക്ട്രിക് അവനുകള്‍, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീന്‍, എ.സി, ഇൻഡക്ഷൻ ഹീറ്റർ, കാർഷിക ആവശ്യത്തിനുള്ള പമ്പിങ്, ഒഴിവാക്കാവുന്ന വൈദ്യുതി ദീപാലങ്കാരങ്ങള്‍ എന്നിവ പരാമാവധി കുറക്കണം.