കൊടുവള്ളി: ദേശീയപാത 766ൽ മദ്റസ ബസാറിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. അഞ്ചുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11.45 ഓടെയായിരുന്നു അപകടം. ഡ്രൈവർ അബ്ദുൽ റഷീദ്, യാത്രക്കാരായ പുഷ്പ, ശ്രീക്കുട്ടി, ട്രീസ, അനു എന്നിവർക്ക് പരിക്കേറ്റു.
ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ബത്തേരിയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ടൗൺ ടു ടൗൺ ബസ് ഇവിടെയുള്ള കയറ്റം ഇറങ്ങി വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് ടി.പി. സക്കീറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.