സംസ്ഥാനത്ത് പുതുക്കിയ സ്വകാര്യ ബസുകളുടേയും കെ എസ് ആർ ടി സി, ഓട്ടോ, ടാക്സി നിരക്കുകള്‍ നിലവിൽ വന്നു. സ്വകാര്യ ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയില്‍നിന്ന് പത്ത് രൂപയായി. കെഎസ്ആര്‍ടിസി നോണ്‍ എസി ജന്റം ബസ്‌കളുടെ മിനിമം നിരക്ക് 13 രൂപയില്‍ നിന്ന് 10 രൂപയായി കുറയും. ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്ററിന് 25 രൂപയില്‍നിന്ന് 30 രൂപയായി. മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 15 രൂപ നിരക്കില്‍ ഈടാക്കും. ടാക്സി ക്ക് മിനിമം നിരക്ക് 200 രൂപയാണ്. കി.മീറ്ററിന് 18 രൂപയും ഈടാക്കും. എക്പ്രസ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ എയര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ്, സെമീ സ്ലീപ്പര്‍, സിംഗിള്‍ ആക്സില്‍ സര്‍വീസുകള്‍, മള്‍ട്ടി ആക്സില്‍ സര്‍വീസുകള്‍, ലോ ഫ്ലോർ എസി എന്നിവയുടെ മിനിമം നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. സൂപ്പര്‍ എക്സപ്രസ് ബസ്സുകളില്‍ മിനിമം നിരക്ക് കൂട്ടാതെ തന്നെ യാത്ര ചെയ്യാവുന്ന ദൂരം 10 ല്‍ നിന്നും 15 കിലോമീറ്റര്‍ ആയി വര്‍ദ്ധിപ്പിച്ചതിനാല്‍ ഫലത്തില്‍ നിരക്ക് കുറയുകയും മറ്റ് സൂപ്പര്‍ ക്ലാസ് ബസ്സുകളുടെ കിലോമീറ്റര്‍ നിരക്ക് വര്‍ദ്ധിപ്പിക്കാതെയും നിലവിലെ നിരക്കിനേക്കാള്‍ കുറക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ ഉത്തരവ് അനുസരിച്ച് കെഎസ്ആർടിസി ബസുകളിൽ പുതുക്കിയ ടിക്കറ്റ് നിരക്ക് ഇന്ന് പ്രാബല്യത്തിൽ വരും.