
തിരുവനന്തപുരം: കെഎസ്ആർടിസി തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി. അർദ്ധരാത്രിയിൽ സമരം തുടങ്ങിയതോടെ ദീർഘദൂര ബസ് സർവ്വീസുകളും സ്തംഭിച്ചു. സിഐടിയു, ബിഎംഎസ് യൂണിയനുകൾ ഒരു ദിവസവും ഐഎൻടിയുസി യൂണിയനായ ടിഡിഎഫ് രണ്ട് ദിവസവുമാണ് പണി മുടക്കുന്നത്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർക്ക് പണിമുടക്കുന്ന ദിവസത്തെ ശമ്പളം ലഭിക്കില്ല. ണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. യൂണിയനുകള്‍ തീരുമാനം മാറ്റാന്‍ തയ്യാറാറകണമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി പറഞ്ഞു.