കോട്ടയത്ത് അടിച്ചിറയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. തിരുവനന്തപുരത്ത് നിന്ന് മാട്ടുപ്പെട്ടിക്ക് പറപ്പെട്ട ബസാണ് അപകടത്തില്‍ പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. 16 പേർക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 2.15 മണിയോടെയാണ് അപകടം ഉണ്ടായത്. 46 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് വഴിയരികിലെ പോസ്റ്റുകളില്‍ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു.