
മലപ്പുറം∙ കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് 18 പേർക്കു പരുക്ക്. തങ്ങൾസ് റോഡ് ജംക്‌ഷനു അടുത്ത് ഇന്നു രാവിലെ ഏഴരയോടെയാണു അപകടമുണ്ടായത്. പാലക്കാട്ടുനിന്നു കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.
സ്വകാര്യ ബസിനെ മറികടക്കവേ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ആരുടെയും പരുക്കു ഗുരുതരമല്ലെന്നാണു വിവരം. ബസിൽ യാത്രക്കാർ കുറവായതു മൂലം വൻ ദുരന്തം ഒഴിവായി .