Spread the love

കൽപറ്റ ∙ ദേശീയപാതയിൽ പെരുന്തട്ട കിൻഫ്ര പാർക്കിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിയന്ത്രണം നഷ്ടമായി റോഡിൽ നിന്നു തെന്നി നീങ്ങിയ ബസ് റോഡരികിലെ ഹോംസ്റ്റേയുടെ മുറ്റത്തേക്കാണു ബസ് മറിഞ്ഞത്. മറിഞ്ഞ ബസിന് അടിയിൽ നിന്ന് യാത്രക്കാർ നൂഴ്ന്നു പുറത്തേക്കുകടക്കുകയാണ് ചെയ്തത്. ഹോംസ്റ്റേയിലുണ്ടായിരുന്നവർ ഉടൻ പുറത്തേക്കുവരുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇന്നലെ വൈകിട്ടു 4.30 ഓടെയാണ് സംഭവം നടന്നത് . 49 പേർക്കു പരുക്കേറ്റിരുന്നു. ബസിൽ 59 യാത്രക്കാരാണുണ്ടായിരുന്നത്. ബത്തേരിയിൽ നിന്നു കോഴിക്കോട്ടേയ്ക്കു പോവുകയായിരുന്ന ടൗൺ ടു ടൗൺ ബസാണ് അപകടത്തിലായത്. ബ്രേക്ക് തകരാറിലായതാണു അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.

ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. പിന്നാലെ കൽപറ്റയിൽ നിന്നു ഫയർഫോഴ്സ് സംഘവും പൊലീസും സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കൊടുംവളവുകളും ഇറക്കവുമുള്ള സ്ഥലയാണിത്.

Leave a Reply