
ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് മെക്കാനിക് വേഷത്തിലെത്തി ഫാസ്റ്റ് പാസഞ്ചര്‍ ബസ് മോഷ്ടിച് യുവാവ്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് ഇയാള്‍ ഓടിച്ചു കൊണ്ടുപോകുകയായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കോഴിക്കോട് ആലുവ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ് ആണ് മോഷണം പോയത്. എറണാകുളം നോര്‍ത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മോഷണം പോയ ബസിനെയും യുവാവിനെയും കണ്ടെത്തി. ബസ് ആലുവയില്‍ നിന്ന് ഓടിച്ച് കൊണ്ടുപോകുന്നതിനിടെ നിരവധി വാഹനങ്ങളെ ഇടിച്ചിരുന്നു. നാലോളം കാറുകളിലാണ് ബസ് ഇടിച്ചത്. കസ്റ്റഡിയിലുള്ള യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് സൂചന.