
സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് ശമ്പളം നല്‍കാനാണ് ശ്രമം. 84 കോടി രൂപ വേണ്ടിടത്ത് സര്‍ക്കാര്‍ 30 കോടി രൂപയാണ് കെ എസ് ആര്‍ ടി സിക്കായി അനുവദിച്ചിരിക്കുന്നത്. ബാക്കി തുക ഓവര്‍ ഡ്രാഫ്റ്റ് എടുക്കാനുള്ള നടപടികള്‍ അടുത്ത ബുധനാഴ്ചയോടുകൂടി മാത്രമേ പൂര്‍ത്തിയാവുകയുള്ളൂ എന്നാണ് മാനേജ്മെന്റ് അറിയിച്ചിരുന്നത്. ഈ മാസം ശമ്പളം ലഭിച്ചാലും സമര പരിപാടികള്‍ തുടരുമെന്നാണ് യൂണിയന്‍ നേതൃത്വം പറയുന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്ന കാരാര്‍ വ്യവസ്ഥ പാലിക്കപ്പെടണമെന്നതാണ് ആവശ്യം.