Spread the love
മക്കൾക്കൊപ്പം പ്രതിഷേധിച്ച് KSRTC ജീവനക്കാർ

മക്കൾക്കൊപ്പം പ്രതിഷേധിച്ച് KSRTC ജീവനക്കാർ. കുട്ടികൾക്കൊപ്പം പ്ലക്കാർഡ് ഉയർത്തി വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം നടന്നു.കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് 62 ദിവസം പിന്നിട്ടു. നിത്യേനയുള്ള വീട്ടുചെലവിന് പോലും പണമില്ലാത്തെ അവസ്ഥയിലാണ് കെ എസ് ആർ ടി സി ജീവനക്കാർ.മകൾക്ക് നാളെ രാവിലെ കോളേജിൽ ഡിഗ്രിക്ക് ചേരണമെന്നും കടം ചോദിക്കാൻ ഇനി ഒരാളും ബാക്കിയില്ലെന്നും, കൈയിൽ 500 പോലും എടുക്കാനില്ലെന്നും പറഞ്ഞു കരഞ്ഞുകൊണ്ടുള്ള കെ എസ് ആർ ടി സി കണ്ടക്ടറുടെ വീഡിയോ വൈറലായിരുന്നു. ഒരു ജീവനക്കാരൻ പ്ലക്കാർഡും പിടിച്ചുനിൽക്കുന്ന മകൾക്കൊപ്പമാണ് പ്രതിഷേധിച്ചത്. ‘അച്ഛന് ശമ്പളം അനുവദിക്കൂ, ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ’- എന്നാണ് പ്ലക്കാർഡിൽ എഴുതിയിരുന്നത്. ശമ്പളക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് തൊഴിലാളി യൂണിയനുകളിൽനിന്ന് ജീവനക്കാർ രാജിവെക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷത്തായിട്ടും 12 മണിക്കൂർ ഡ്യൂട്ടി, ശമ്പള വിഷയങ്ങളിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ ഡിപ്പോയിൽ INTUC പ്രവർത്തകർ നേതൃത്വത്തിന് രാജി സമർപ്പിച്ചു.

Leave a Reply