കോട്ടയം∙ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരാണ് പുല്ലുപാറയിൽ ഉരുൾപൊട്ടലിൽപ്പെട്ടവരുടെ രക്ഷയ്ക്കെത്തിയത്. ഉരുൾപൊട്ടി വെള്ളം ഒഴുകി ബസ്സിനടുത്തേക്ക് വരുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഒരു കുട്ടിയും മറ്റൊരാളും ഒഴുകി വരുന്നത് കണ്ട ഡ്രൈവർ അവരെ രക്ഷിക്കുകയായിരുന്നു. അതിനു ശേഷം കാറിനടിയിൽ ഒരു സ്ത്രീയുടെ കാൽ ഉടക്കി കിടക്കുന്നത് കണ്ടു. കാർ പൊക്കി അവരെ എഴുന്നൽപ്പിച്ച് ബസിൽ കയറ്റി. അവിടെയുണ്ടായിരുന്ന വാഹനങ്ങളിൽ ഏതാണ്ട് നൂറോളം ആളുകൾ ഉണ്ടായിരുന്നു അവരെയെല്ലാം സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു.