Spread the love
വിഷുവും ഈസ്റ്റുമെത്തിയിട്ടും ശമ്പളമില്ലാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

പത്താം തിയതിയായിട്ടും ശമ്പളം ഇല്ലാതെ തൊഴിലാളികൾ. എല്ലാ മാസവും അഞ്ചാം തിയതിക്ക് മുൻപ് കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം നൽകുമെന്നായിരുന്നു ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രഖ്യാപനം. പക്ഷേ പത്താം തിയതിയായിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല. KSRTC-SWIFTന്‍റെ സര്‍വീസ് ഉദ്ഘാടന ദിനമായ നാളെ കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ യൂണിയനുകൾ അറിയിച്ചു. സ്വിഫ്റ്റിന്‍റെ ഉദ്ഘാടനത്തിന് ക്ഷണമുണ്ടെങ്കിലും സഹകരിക്കില്ലെന്ന് ഇരു യൂണിയനുകളും അറിയിച്ചു. ഏപ്രിൽ 11ന് വൈകുന്നേരം 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാ​ഗ് ഓഫ് ചെയ്യുന്നതോടെയാണ് KSRTC- SWIFT ബസ്സുകൾ സർവ്വീസുകൾ ആരംഭിക്കുന്നത്.90 കോടി രൂപയാണ് മാര്‍ച്ച് മാസത്തെ ശമ്പളം നല്‍കാന്‍ ആവശ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കോര്‍പ്പറേഷന്‍ കടന്നുപോകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply