തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്‌ആര്‍ടിസിക്ക് 113 ബസുകള്‍ കൂടി ലഭിക്കും. ഇതിനായി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബസുകള്‍ വാങ്ങുന്നത്. യാത്രക്കാര്‍ക്ക് ബസ് സൗകര്യം എളുപ്പത്തില്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് സിറ്റിയുടെ മാര്‍ഗദര്‍ശി ആപ്പ് പുറത്തിറക്കി. ഇതിലൂടെ ബസ് ട്രാക്കിങ്, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ മൊബൈല്‍ ഫോണില്‍ അറിയാനാവും.
ചടങ്ങില്‍ തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും പങ്കെടുത്തു. കെഎസ്‌ആര്‍ടിസി ശമ്ബള പ്രതിസന്ധിയില്‍ ഇന്ന് വൈകിട്ടോടെ പരിഹാരം ഉണ്ടാകുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു. ഇന്ന് വൈകിട്ടോടെ 40 കോടി നല്‍കുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. അത് കിട്ടിയാല്‍ ഇന്ന് തന്നെ ശമ്ബളം വിതരണം ചെയ്യും. കേന്ദ്ര നയമാണ് കെഎസ്‌ആര്‍ടിസി പ്രതിസന്ധിക്ക് കാരണം. ബള്‍ക്ക് പര്‍ച്ചേസ് അനുമതി ഒഴിവാക്കിയത് പ്രതിസന്ധി ഉണ്ടാക്കി. ശമ്ബളത്തിന് പകരം കൂപ്പണ്‍ കൊടുക്കാൻ കഴിഞ്ഞ തവണ ആവശ്യപെട്ടത് ഹൈക്കോടതിയാണെന്നും ഒരിക്കലും കൂപ്പണ്‍ കൊടുക്കാമെന്ന് കെഎസ്‌ആര്‍ടിസി മാനേജ്മെന്റ് എവിടെയും പറഞ്ഞിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.