കെഎസ്ആർടിസിയിൽ സ്വിഫ്റ്റിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ ക്ഷണിച്ച് പത്രപരസ്യം നൽകി. താൽക്കാലിക അടിസ്ഥാനത്തിലും, കെഎസ്ആർടിസി സ്ഥിരം ജീവനക്കാരിൽനിന്ന് ഇന്ന് വർക്കിംഗ് അറേഞ്ച്മെന്റ് ആയിട്ടുമാണ് ജീവനക്കാരെ ക്ഷണിച്ചിട്ടുള്ളത്. തൊഴിലാളി സംഘടനകളുടെ എതിർപ്പുകൾ അവഗണിച്ചാണ് സ്വിഫ്റ്റ് നടത്തിപ്പുമായി സർക്കാർ മുന്നോട്ടുപോവുന്നത്. ദീർഘ ദൂര സർവീസിലേയ്ക്ക് ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മുൻപ് എംപാനൽ ആയി ജോലി നോക്കിയവർക്കും, ഡ്രൈവർ കണ്ടക്ടർ ലൈസൻസുകൾ ഉള്ള മറ്റുള്ളവർക്കും അപേക്ഷിക്കാം. 45 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. KSRTC ജീവനക്കാർക്ക് ഇപ്പോൾ ലഭിക്കുന്ന ശമ്പളം തന്നെയായിരിക്കും കെ സ്വിഫ്റ്റിൽ നിന്നും ലഭിക്കുക. 8 മണിക്കൂർ 715 രൂപയും അധികമുള്ള മണിക്കൂറിന് 100 രൂപ മുതൽ 375 രൂപ വരെയും ദിവസ വേതനം ലഭിക്കും. സെലക്ഷൻ കമ്മിറ്റി പരീക്ഷയുടെ അടിസ്ഥാനത്തിലാകും നിയമനം.