Spread the love
KSRTC ശമ്പള പ്രതിസന്ധി;ഇന്ന് മന്ത്രി-യൂണിയന്‍ ചര്‍ച്ച

ഗതാഗത മന്ത്രി ആന്റണി രാജു കെ.എസ്.ആര്‍.ടി.സി.യുമായി വിളിച്ച ചര്‍ച്ച ഇന്ന്. ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ ആണ് ചർച്ച. മൂന്ന് അംഗീകൃത യൂണിയനുകളെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. നിലവിലെ കുടിശ്ശിക തീര്‍ക്കുന്നതിനൊപ്പം എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂര്‍ത്തിയാക്കണമെന് ആവശ്യം ഉന്നയിച്ചു ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കിന് പ്രതിപക്ഷ യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂര്‍ത്തിയാക്കണം എന്നതടക്കമുള്ള അവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. കഴിഞ്ഞ മാസം സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപയും 45 കോടിയുടെ ഓവര്‍ഡാഫ്റ്റും ഉപയോഗിച്ചാണ് 19ാം തീയതി ശമ്പളം നല്‍കാനായത്.

Leave a Reply