Spread the love
കെഎസ്ആർടിസി പെൻഷൻ വിതരണം വീണ്ടും മുടങ്ങി.

ദീർഘകാല കരാറുണ്ടായിട്ടും കെഎസ്ആർടിസി പെൻഷൻ വിതരണം വീണ്ടും മുടങ്ങി. ധനകാര്യവകുപ്പിൽ നിന്ന് പണം അനുവദിക്കാത്തതാണ് പെൻഷൻ മുടങ്ങാൻ കാരണം. ധനവകുപ്പിൽ നിന്ന് ലഭിക്കേണ്ട കുടിശിക ഉയർന്നതാണ് പെൻഷൻ മുടങ്ങാൻ കാരണമെന്നാണ് സഹകരണ ബാങ്ക് അധികൃതർ പറയുന്നത്. കുടിശിക തീർക്കാതെ പെൻഷൻ നൽകില്ലെന്ന് സഹകരണ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. 210 കോടി രൂപയാണ് കുടിശിക. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട ഫയൽ, ധനവകുപ്പിന് അയച്ചെന്ന് ഗതാഗത വകുപ്പ് , എന്നാൽ കിട്ടിയിട്ടില്ലെന്നാണ് ധനവകുപ്പിന്റെ വാദം. എല്ലാ മാസവും അഞ്ചാംതീയതിക്ക് മുൻപ് കെഎസ്ആർടിസി പെൻഷൻ സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യണമെന്നാണ് കരാർ.

Leave a Reply