കൊച്ചി: കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ മുന്നറിയിപ്പുമായി ഹൈക്കോടതി. വ്യാഴാഴ്ചക്കകം പെന്‍ഷന്‍ നല്‍കണമെന്നാണ് കോടതി നിര്‍ദേശം.അതുണ്ടായില്ലെങ്കില്‍ ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
എല്ലാം മാസവും അഞ്ചാം തീയതിക്കുളളില്‍ പെന്‍ഷന്‍ നല്‍കണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. എല്ലാം മാസവും അഞ്ചാം തീയതിക്കകം പെന്‍ഷനും ശമ്ബളവും നല്‍കണമെന്ന് ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നു.
രണ്ടു മാസത്തെ പെന്‍ഷന്‍ കുടിശ്ശികയുണ്ടെന്നും ഇത് രണ്ടു ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി വി പി ജോയി, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ എന്നിവര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നുമാണ് ഇടക്കാല ഉത്തരവ്. ഹര്‍ജി ഏപ്രില്‍ 12ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് വീണ്ടും പരിഗണിക്കും.