
സ്വകാര്യ ബസ് പണിമുടക്കിന്‍റെ പശ്ചാത്തലത്തില്‍ അധിക സര്‍വീസിലൂടെ കെഎസ്ആര്‍ടിസി ദിവസ വരുമാനത്തിൽ സ്വന്തമാക്കിയത് പ്രതിദിനം ഒരു കോടി രൂപ അധികവരുമാനം. ആദ്യ ദിവസം 6.17 കോടി രൂപയായിരുന്നു കെഎസ്ആർടിസിയുടെ വരുമാനം. പണിമുടക്കിന്‍റെ രണ്ടാം ദിനമായ ഇന്നലെ 6.78 കോടി രൂപയായി ആയി കെഎസ്ആർടിസിയുടെ വരുമാനം ഉയരുകയും ചെയ്തു. കെഎസ്ആർടിസി ഓടിക്കുന്ന ബസുകൾ എണ്ണത്തിൽ കുറവാണെന്നും കൂടുതൽ ബസിറക്കിയാൽ വരുമാനം ഇനിയും കൂടുമെന്ന് ജീവനക്കാർ പറയുന്നു. യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി. അധികമായി ഓടിച്ചത് വെറും 69 ബസുകൾ മാത്രമാണ്. ബസ് സമരത്തെ തുടർന്ന് യാത്രാക്ലേശം അതിരൂക്ഷമായിട്ടും 2723 ബസുകൾ മാറ്റിയിട്ടിരിക്കുകയാണ്.