Spread the love
KSRTC സമരം: രണ്ടു ദിവസം കൊണ്ട് നഷ്ടം 9.4 കോടി രൂപ

തിരുവനന്തപുരം: രണ്ടു ദിവസം കൊണ്ട് കെഎസ്ആർടിസിയുടെ നഷ്ടം 9.4 കോടി രൂപ. ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ സമരത്തിലായതാണ് കോടികളുടെ നഷ്ടം ഉണ്ടാക്കിയത്.

നിലവിൽ ജീവനക്കാരുടെ ശമ്പള ഇനത്തിൽ 2 കോടി 80 ലക്ഷം രൂപയും, ഡീസൽ ചെലവായി രണ്ട് കോടി 50ലക്ഷം രൂപയും പ്രതിദിന ചെലവായി വേണ്ടി വരും. കെഎസ്ആർടിസി ദീർഘദൂര ബസുകളിൽ കൂടുതൽ ടിക്കറ്റ് വരുമാനം ലഭിക്കുന്ന വെള്ളി, ശനി ദിവസങ്ങളിലായിരുന്നു പണിമുടക്ക്. ആദ്യ ദിവസം ബി എം എസ് ഉൾപ്പടെ പണിമുടക്കിയപോൾ ഒരു ബസ് പോലും ഓടിയല്ല. ഇന്നലെ മൂന്ന് സോണുകളിലുമായി 268 സർവ്വീസുകൾ നടത്തി.

സമരത്തിൽ പങ്കെടുത്ത് ജോലിക്കെത്താതിരുന്ന ജീവനക്കാർക്ക് ഡയസ്‌നോൺ ബാധകമാകുമെന്ന് എംഡി വ്യക്തമാക്കി. സർക്കാർ തീരുമാനത്തിന് വിധേയമായാണ് ഡയസ്‌നോൺ ബാധകമാവുക.

സമരത്തിന് ഡയസ്‌നോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ രണ്ട് ദിവസം ജോലിയ്‌ക്ക് എത്താത്ത ജീവനക്കാർക്ക് ശമ്പളം നൽകേണ്ടതില്ല. അതിനാൽ പണിമുടക്കിനെ തുടർന്ന് അധിക ബാധ്യത ഉണ്ടാകില്ലെന്നാണ് കരുതുന്നത്. പണിമുടക്ക് നടത്തിയതിന്റെ പേരിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കാതിരിക്കില്ലന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് അറിയിച്ചു.

Leave a Reply