കെഎസ്ആര്‍ടിസി സ്വിഫ്റ്റ് മികച്ച വരുമാനം നേടി കുതിപ്പ് തുടരുന്നു. സര്‍വീസ് ആരംഭിച്ച് 10 ദിവസത്തിനുള്ളില്‍ 61 ലക്ഷം രൂപയാണ് സ്വിഫ്റ്റ് വരുമാനമായ് നേടിയത്. പ്രതിദിനം ശരാശരി വരുമാനം 6 ലക്ഷം രൂപയിലധികമാണ് കമ്പനിയ്ക്കുള്ളത്. റൂട്ടും പെര്‍മിറ്റും ലഭിച്ച 30 ബസുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. 100 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 116 ബസുകളില്‍ 100 എണ്ണത്തിന്റെ രജിസ്‌ട്രേഷന്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ മാസം 11നാണ് സ്വിഫ്റ്റ് സര്‍വീസ് ആരംഭിച്ചത്.