Spread the love
ഊട്ടി, ചെന്നൈ സർവ്വീസുകളുമായി കെഎസ്ആർടിസി- സ്വിഫ്റ്റ്

തിരുവനന്തപുരം; ചെന്നൈയിലേക്കും, ഊട്ടിയിലേക്കും പുതിയ സർവ്വീസുമായി കെഎസ്ആർടിസി- സ്വിഫ്റ്റ്. ബുധനാഴ്ച മുതൽ സർവ്വീസ് ആരംഭിക്കും.

തിരുവനന്തപുരത്ത് നിന്നും രണ്ട് നോൺ എ.സി സീറ്റർ ബസുകളാണ് ഊട്ടിയിലേക്ക് സർവ്വീസ് നടത്തുന്നത്.
തിരുവനന്തപുരം – ഊട്ടി (MC റോഡ്)
തിരുവനന്തപുരത്ത് നിന്നും വൈകുന്നേരം 6.30 തിന് തിരിച്ച് കൊട്ടരക്കര, കോട്ടയം, പെരുമ്പാവൂർ, തൃശൂർ, പെരുന്തൽമണ്ണ നിലമ്പൂർ ഗൂഢല്ലൂർ വഴി രാവിലെ 5.30 തിന് ഊട്ടിയിൽ എത്തിച്ചേരുകയും, തിരികെ രാത്രി 7 മണിക്ക് സർവ്വീസ് ആരംഭിച്ച് ഇതേ റൂട്ടിലൂടെ പിറ്റേന്ന് പുലർച്ചെ 6.05 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസ്.

ടിക്കറ്റ് നിരക്ക്: 691രൂപ

തിരുവനന്തപുരം – ഊട്ടി (NH)
തിരുവനന്തപുരത്ത് നിന്നും രാത്രി 8 മണിക്ക് സർവ്വീസ് ആരംഭിച്ച് ആലപ്പുഴ, എറണാകുളം,തൃശൂർ, പെരുന്തൽമണ്ണ നിലമ്പൂർ ഗൂഢല്ലൂർ ന വഴി രാവിലെ 7.20 തിന് ഊട്ടിയിൽ എത്തുന്ന രണ്ടാമത്തെ സർവ്വീസ് , തിരികെ ഊട്ടിയിൽ നിന്നും രാത്രി 8 മണിക്ക് സർവ്വീസ് തുടങ്ങി ആലപ്പുഴ വഴി 7.20 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

ടിക്കറ്റ് നിരക്ക്: 711 രൂപ

എറണാകുളം -ചെന്നെ AC സീറ്റർ
എറണാകുളത്ത് നിന്നുമാണ് ചെന്നൈയിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് എ.സി ബസ് സർവ്വീസ് നടത്തുന്നത് . എറണാകുളം KSRTC ബസ്സ്റ്റാന്റിൽ നിന്നും രാത്രി 7.45 ന് തിരിച്ച് 8 മണിക്ക് വൈറ്റില ഹബിൽ നിന്നും തൃശ്ശൂർ, പാലക്കാട് , കോയമ്പത്തൂർ, സേലം വഴി രാവിലെ 8.40 തിന് ചെന്നൈ എത്തുന്ന വിധമാണ് കെഎസ്ആർടിസി – സ്വിഫ്റ്റ് എസി സീറ്റർ സർവ്വീസ് നടത്തുക. ചെന്നൈയിൽ നിന്നും തിരിച്ച് രാത്രി 8 മണിക്ക് ആരംഭിക്കുന്ന സർവ്വീസ് പിറ്റേന്ന് രാവിലെ 8.40 തിന് എറണാകുളത്തും എത്തിച്ചേരും.

ടിക്കറ്റ് നിരക്ക്- 1351 രൂപ

ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
“Ente KSRTC” മൊബൈൽ ആപ്പ് Google Play Store ലിങ്ക് – https://play.google.com/store/apps/details…
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്.
കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം
ഫോൺനമ്പർ- 0471 2323979
ഈമെയിൽ – tvm@kerala.gov.in
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്ലൈൻ – 0471-2463799
18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972
ബന്ധപ്പെടാവുന്നതാണ്.

Leave a Reply