Spread the love
യാത്രാ ഓഫറുമായി KSRTC സ്വിഫ്റ്റ്

കെഎസ്ആര്‍ടിസി-സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ബസുകളുടെ സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 11ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ സര്‍വ്വീസ് ഫ്ളാഗ് ഓഫ് ചെയ്യും. കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് ബസിന്റെ സീറ്റ് ബുക്കിംഗ് ഇന്ന് വൈകിട്ട് 5 മണിമുതല്‍ ആരംഭിക്കും. www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ ലഭ്യമാകും. തിരുവനന്തപുരം-ബെംഗളൂരു റൂട്ടില്‍ സ്വിഫ്റ്റ് എ.സി സര്‍വ്വീസുകളില്‍ ഓണ്‍ലൈന്‍ മുഖേന സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാര്‍ക്ക് അടുത്ത മൂന്ന് മാസത്തിനകം ഉപയോഗിക്കാനുള്ള മടക്ക യാത്രാ ടിക്കറ്റ് സൗജന്യമായി നല്‍കുന്നതോടൊപ്പം സമ്മാനവും ആദ്യയാത്രാ സര്‍ട്ടിഫിക്കറ്റും നല്‍കും. ആകെ 100 പേര്‍ക്കാണ് ഉദ്ഘാടന ആനുകൂല്യം ലഭിക്കുക. ഇത് കൂടാതെ തിരഞ്ഞെടുത്ത റൂട്ടുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 30% വരെ ടിക്കറ്റ് നിരക്കില്‍ ഇളവും അനുവദിക്കും.

Leave a Reply