തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർക്ക് 500 രൂപ ഇടക്കാല ആശ്വാസമായി നൽകാനൊരുങ്ങി സർക്കാർ.
കൂടാതെ പെൻഷൻ വിതരണം ഓൺലൈനാക്കുമെന്നും മന്ത്രി ആൻറണി രാജു അറിയിച്ചു. നിലവിൽ കെഎസ്ആർടിസി പെൻഷൻ വിതരണം നടക്കുന്നത് സഹകരണ ബാങ്കുകൾ വഴിയാണ്. എന്നാൽ സഹകരണ ബാങ്കുകളിൽ ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളോ, എടിഎം കാർഡ് സൗകര്യങ്ങളോഇല്ല.
പെൻഷൻ വിതരണം അടുത്തുള്ള ബാങ്കുകളിലേക്ക് മാറ്റാനുള്ള സംവിധാനവും ഉടൻ ഒരുക്കുമെന്നും, മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഓൺലൈൻ സംവിധാനം വ്യാപിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
എന്നാൽ ജൂൺ 30 മുതൽ ശമ്പള പരിഷ്കരണവും,ഡ്യൂട്ടിക്കിടെ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് മുഖ്യ പരിഗണന നൽകി നിയമനവും നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.