ശമ്പളത്തിനോ നിത്യ ചെലവുകൾക്കോ തുകയില്ല. ഒന്നേകാല്‍ കോടി മുടക്കി ബസ് കഴുകാൻ യന്ത്രം വാങ്ങാൻ ഒരുങ്ങി കെഎസ്ആർടിസി. കഴിഞ്ഞ മാസത്തെ ശമ്പളം എന്നുകിട്ടുമെന്ന് വ്യവസ്ഥയില്ലാത്ത സ്ഥാനപത്തിൽ ബസ് കഴുകുന്ന യന്ത്രം വാങ്ങാൻ ഒന്നേകാൽ കോടി ആണ് ചിലവിടാനൊരുങ്ങുന്നതു. നിലവിൽ 425 വാർഷർമാർ ബസ് ഒന്നിന് 25 രൂപ നിരക്കിലാണ് പുറം ഭാഗം കഴുകി വൃത്തി ആക്കുന്നത്. അതൊട്ട് കാര്യക്ഷമവുമല്ല. ഈ സാഹചര്യത്തിലാണ് യന്ത്രം വാങ്ങാൻ തീരുമാനിച്ചത് എന്നാണ് മാനേജ്‌മന്റ് വാദം. വര്‍ക് ഷോപ്പ് നവീകരണത്തിന് വര്‍ഷം തോറും കിട്ടുന്ന മുപ്പത് കോടിയിൽ നിന്നാണ് ചെലവ്. അതാകട്ടെ മറ്റൊന്നിനും വകമാറ്റാനും ആകില്ല. 4300 ഓളം ബസുകളാണ് വൃത്തിയാക്കാനുള്ളത്. പുതിയ യന്ത്രമാണെങ്കിൽ മാസം തോറും 3000 ബസ്സുകൾ വരെ കഴുകി വൃത്തിയാക്കാം. ഒരു ബസ് കഴുകാൻ 200 ലിറ്റർ വരെ വെള്ളം മതി. തൽപര്യം അറിയിച്ചെത്തിയ കന്പനികളോട് ഉടൻ ടെൻഡർ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.