Spread the love
കെ.എസ്.ആര്‍.ടി.സി ടൂര്‍ പാക്കേജ് ; ആദ്യ യാത്ര മലപ്പുറത്തുനിന്ന് മൂന്നാറിലേക്ക്.

ചരിത്രത്തിലാദ്യമായി കെ.എസ്.ആര്‍.ടി.സി ടൂര്‍ പാക്കേജ് ആരംഭിക്കുന്നു. മലപ്പുറം ഡിപ്പോയില്‍നിന്നു മൂന്നാറിലേക്കാണ് വിനോദസഞ്ചാരികള്‍ക്കു വേണ്ടിയുള്ള ആദ്യ പാക്കേജ് . പാക്കേജ് നിരക്ക് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. എം.ഡി.യുടെ ഉത്തരവ് ലഭിച്ചാലുടന്‍ സര്‍വീസ് ആരംഭിക്കും. മൂന്നാര്‍ സന്ദര്‍ശിക്കാന്‍ കൂടുതല്‍പ്പേര്‍ എത്തുന്നത് മലപ്പുറത്തു നിന്നാണ്. അതിനാലാണ് ടൂര്‍ പാക്കേജ് ആദ്യം അവിടെനിന്ന് തുടങ്ങുന്നത്.

എല്ലാ ശനിയാഴ്ചകളിലും ആണ് ടൂർ. ഉച്ചകഴിഞ്ഞ് ഒരുമണിക്ക് മലപ്പുറം ഡിപ്പോയില്‍ നിന്നാരംഭിച്ച് രാത്രി 7.30-ന് മൂന്നാറിലെത്തും. ഞായറാഴ്ച കെ.എസ്.ആര്‍.ടി.സി. ബസില്‍ കറങ്ങി മൂന്നാറിലെ കാഴ്ചകള്‍ കാണാം. അതിനു ശേഷം വൈകീട്ട് ആറിന് മലപ്പുറത്തേക്ക് മടങ്ങും. 100 രൂപയ്ക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ താമസം, ടോപ് സ്റ്റേഷന്‍, കാന്തല്ലൂര്‍ എന്നിവിടങ്ങളിലെ സൈറ്റ്‌സീയിങ് തുടങ്ങിയവ എപ്പോൾ നിലവിലുണ്ട്. മാങ്കുളം ആനക്കുളത്തേക്കും പുതിയ സൈറ്റ് സീയിങ് സര്‍വീസ് തുടങ്ങാൻ ഉള്ള ശ്രമത്തിലാണ് കെ.എസ്.ആര്‍.ടി.സി.

Leave a Reply