കെ എസ് ആർ ടി സി യുടെ നൂതന പദ്ധതിയായ ട്രാവൽകാർഡിൻ്റെ വിതരണം ആരംഭിച്ചിരിക്കുന്നു.
യാത്രക്കാരുടെ സൗകര്യാർത്ഥം
RFID സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന തികച്ചും സുരക്ഷാ സംവിധാനങ്ങളോടുകൂടിയ പ്രീപെയ്ഡ് കാർഡുകളാണ് കെ എസ് ആർ ടി സി
അവതരിപ്പിച്ചിട്ടുള്ളത്.
പ്രത്യേകതകൾ:
▶️ഡിജിറ്റൽ പണമിടപാടിനായി കെ എസ് ആർ സി ആരംഭിക്കുന്ന നൂതന സംവിധാനം.
▶️100 രൂപ യുടെ കാർഡ് വാങ്ങുമ്പോൾ പ്രാരംഭ ഓഫറായി 150 രൂപയുടെ മൂല്യം ലഭിക്കുന്നു.
▶️ട്രാവൽകാർഡ് ബസിൽ നിന്നോ, ബസ് സ്റ്റേഷനുകളിൽ നിന്നോ മറ്റു
റീചാർജ് പോയിന്റുകളിൽ നിന്നോ വാങ്ങാവുന്നതാണ്. ഈ
കേന്ദ്രങ്ങളിൽ നിന്ന് തന്നെ റീചാർജും ചെയ്യാവുന്നതാണ്.
▶️പരമാവധി 2000 രൂപക്ക് വരെ ട്രാവൽ കാർഡ് റീചാർജ് ചെയ്ത്
ഉപയോഗിക്കാവുന്നതാണ്.
▶️ഷോപ്പിംഗ്, കെ എസ് ആർ ടി സി യുടെ ഫീഡർ സർവീസുകൾ തുടങ്ങിയവയിൽ സമീപഭാവിയിൽ തന്നെ ഈ കാർഡുകൾ ഉപയോഗിച്ചു തുടങ്ങാവുന്നതാണ്.
▶️ട്രാവൽകാർഡുകൾ ബന്ധുക്കൾക്കോ,
സുഹ്യത്തുക്കൾക്കോ കൈമാറുവാൻ
സാധിക്കും എന്നതാണ് പ്രത്യേകത.
▶️കാർഡ് നഷ്ടപ്പെട്ടാൽ ഉത്തരവാദിത്വം കാർഡുടമയ്ക്കായിരിക്കും.
▶️ETM ഉപയോഗിച്ച് ആർ എഫ് ഐ ഡി കാർഡുകൾ റീചാർജ് ചെയ്യുവാനും
ബാലൻസ് പരിശോധിക്കുവാനും സാധിക്കും.
▶️ഓരോ കണ്ടക്ടർക്കും റീചാർജ് ചെയ്തു നൽകുവാനായി ഒരു കണ്ടക്ടർ കാർഡ് നൽകിയിട്ടുണ്ടാവും.
സിറ്റി സർക്കുലർ ബസുകളിലാണ്
ആദ്യ ഘട്ടത്തിൽ ട്രാവൽ കാർഡ് സംവിധാനം . നടപ്പിലാക്കിയിട്ടുള്ളത്.
രണ്ടാം ഘട്ടമെന്നോണം
ചിങ്ങം1 മുതൽ എല്ലാ സർവ്വീസുകളിലും
വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും