ബജറ്റ് ടൂറിസം വലിയ വിജയമായതോടെ കൂടുതല്‍ മേഖലയിലേക്ക് തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുന്നു. ധനുമാസത്തിലെ തിരുവാതിരക്ക് മുന്നോടിയായ തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നട തുറപ്പ് ഉത്സവത്തിന് തിരുവനന്തപുരം, കൊല്ലം, ഡിപ്പോകളിൽ നിന്ന് സർവീസ് തുടങ്ങാനാണ് നിലവില്‍ തീരുമാനമായത്. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ നിന്ന് വിവിധ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് തിരുവൈരാണിക്കുളത്ത് എത്തിച്ചേരുന്നതായിരിക്കും സർവീസ്. യാത്രകള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യണം. നേരത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആരംഭിച്ച പ്രത്യേക സര്‍വീസുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ച സാഹചര്യത്തിലാണ് നടപടി. പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ഇത്തരത്തില്‍ സര്‍വീസ് ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.