കെ എസ് ആർ ടി സിയിൽ വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. ഗതാഗത മന്ത്രിയുമായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക് ആരംഭിച്ചത്. വെള്ളിയാഴ്ച രാത്രി 12 വരെയാണ് സമരം. ഈമാസം 21 ന് ശമ്പളം നല്‍കാമെന്നാണ് മാനേജ്‌മെന്റും മന്ത്രിയും ആദ്യഘട്ടത്തില്‍ അറിയിച്ചത്. എന്നാല്‍ അത് അംഗീകരിക്കില്ലെന്ന് യൂണിയനുകള്‍ പറഞ്ഞു. ഈ മാസം 10 ന് ശമ്പളം നല്‍കാമെന്ന് മന്ത്രി അറിയിച്ചു. പണിമുടക്ക് കെഎസ്‌ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പത്താം തീയതിക്കുള്ളിൽ ശമ്പളം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. നടത്താനിരിക്കുന്ന പണിമുടക്കിൽ നിന്നും യൂണിയനുകള്‍ പിൻമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.പണിമുടക്കിനെ നേരിടാൻ കെഎസ് ആർടിസിയിൽ ഡയസ്നോൺ പ്രഖ്യാപിച്ചു. സമരം ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു ദിവസത്തെ വേതനം ഈടാക്കും.