മലപ്പുറം: കെഎസ്ആർടിസിയു ടെ ചെലവു കുറഞ്ഞ വിനോദ സഞ്ചാര പദ്ധതിയായ “ഉല്ലാസയാത്ര” ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിക്കുന്നു. തമിഴ്നാടുമായി ധാരണയിലെ എത്തിയതിനെ തുടർന്ന് ആദ്യ ബസ് കഴിഞ്ഞ ആഴ്ച പുറപ്പെട്ടു. കർണാടകയുമായി ചർച്ച നടക്കും. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് ലഭിച്ച നിർദേശങ്ങൾ പ്രകാരം മറ്റു സംസ്ഥാനാന്തര വിനോദ സഞ്ചാര സർവീസുകൾ പരിഗണനയിലാണെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
കൊല്ലത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് ആണ് ആദ്യ യാത്ര പുറപ്പെട്ടത്. മലപ്പുറം ഡിപ്പോ നിർദേശിച്ച ഏർവാടി, വേളാങ്കണ്ണി, ഊട്ടി, കൊടൈക്കനാൽ പദ്ധതികൾ പരിഗണനയിലാണ്. കെഎസ്ആർടിസി ചീഫ് ട്രാഫിക് മാനേജരുടെ നിർദേശ പ്രകാരം വിവിധ ഡിപ്പോകൾ അവയുടെ പരിധിയിൽ നിന്ന് നടത്താവുന്ന പദ്ധതികൾ സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.