Spread the love
കെഎസ്ആർടിസിയുടെ ആഡംബര ക്രൂസ് യാത്ര വൻ വിജയം

പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 31, ജനുവരി ഒന്ന് തീയതികളിൽ കെഎസ്ആർടിസിയും – കെഎസ്ഐഎൻസിയും സംയുക്തമായി നടത്തിയ ആഡംബര ക്രൂസ് യാത്രാ വൻ വിജയം. കേരളത്തിലെ ഏതു സ്ഥലത്തുമുള്ള ജനങ്ങൾക്ക് ഫോർ സ്റ്റാർ ആഡംബര ക്രൂയിസായ നെഫ്രറ്റിറ്റിയിൽ അഞ്ച് മണിക്കൂർ കടൽയാത്രയും ഡിന്നറും ലൈവ് ഡിജെ അടക്കമുള്ള കലാപരിപാടികളും ആസ്വദിക്കുവാൻ അവസരമൊരുക്കിക്കൊണ്ടുള്ള പരിപാടിയാണ് വൻ വിജയമായത്. എ.സി,ലോഫ്ലോർ ,സ്കാനിയ തുടങ്ങിയ പ്രീമിയം ബസ്സുകളിൽ യാത്രക്കാരെ കൊണ്ടുവന്ന് പരിപാടിക്കു ശേഷം തിരിച്ച് സ്വന്തം സ്ഥലങ്ങളിൽ എത്തിക്കുന്നതിനുള്ള സൗകര്യവും കെഎസ്ആർടിസി ഒരുക്കിയിരുന്നു. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, പാലക്കാട്‌ എന്നീ സ്ഥലങ്ങളിൽ നിന്ന് ബസ്സ് പുറപ്പെട്ട് യാത്രക്കാരെ കയറ്റി കൊച്ചിൻ പോർട്ടിലെ എറണാകുളം വാർഫിൽ എത്തിക്കുകയായിരുന്നു. അഞ്ചു വയസ്സിൽ താഴെയുള്ള 15 കുട്ടികളടക്കം രണ്ട് യാത്രയിലും കൂടി 245 പേർ ഈ സംരംഭത്തിൻ്റെ ഭാഗമായതായി കെഎസ്ആർടിസി അറിയിച്ചു.

Leave a Reply