നഗരത്തിൽ അടുത്തിടെ ആരംഭിച്ച സിറ്റി സർക്കുലർ സര്‍വീസ് സ്വിഫ്റ്റ് ഏറ്റെടുക്കും. കിഫ്ബി, പ്ലാൻ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകൾ സ്വിഫ്റ്റിന്റെ ഭാഗമാക്കാനാണ് സർക്കാർ തീരുമാനം. സ്വിഫ്റ്റ് കമ്പനി ഇനി ഹ്രസ്വദൂര യാത്രകളും നടത്തും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി നടപ്പാക്കുക. തിരുവനന്തപുരത്തെ സിറ്റി സർക്കുലർ ലാഭകരമാക്കാനായി 50 ഇലക്ട്രിക് ബസുകൾ കെഎസ്ആര്‍ടിസി വാങ്ങുന്നുണ്ട്. അഞ്ച് ഇലക്ട്രിക് ബസുകൾ ഇതിനോടകം തലസ്ഥാനത്തെത്തി കഴിഞ്ഞു. ഈ ബസുകൾ സർവീസിനായി നിയോഗിക്കുന്നതോടെ ഘട്ടം ഘട്ടമായി സിറ്റി സർക്കുലർ സര്‍വീസ് സ്വിഫ്റ്റിന് കീഴിലാകും.