Spread the love
കെ ടി ജലീലിന്‌ വധഭീഷണി; മാട്ടൂൽ സ്വദേശിക്കെതിരെ കേസ്‌

പഴയങ്ങാടി: മുൻ മന്ത്രി കെ ടി ജലീലിന് വാട്സാപ്പിലൂടെ വധഭീഷണി സന്ദേശമയച്ച മാട്ടൂൽ കടപ്പുറത്ത് ഹൗസിൽ കെ എൻ അബൂബക്കറിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. ജലീലിന്റെ ഫോണിലേക്ക് ഇക്കഴിഞ്ഞ അഞ്ചിനാണ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സന്ദേശമയച്ചത്. ജലീൽ ഇത് ഡിജിപിക്ക് കൈമാറി.

പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് സന്ദേശമെത്തിയതെന്ന് സൈബർസെൽ കണ്ടെത്തി. തുടർന്ന്, പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. ഐപിസി 163, 506 ,120 ഒ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply