തിരുവനന്തപുരം:ദേശീയ ഗ്രാമീണ ഉപജീവന മിഷൻ പദ്ധതി പ്രകാരം കുടുംബശ്രീ മിഷൻ വഴി ആരംഭിക്കുന്ന നൈപുണ്യ പരിശീലനപദ്ധതിയിലേക്ക് പഞ്ചായത്തിൽ താമസിക്കുന്ന തൊഴിൽ രഹിതരും തൊഴിൽ ചെയ്യാൻ സന്നദ്ധരുമായ യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒമ്പത് മാസ ദൈർഘ്യമുള്ള മെഡിക്കൽ റെക്കാഡ്സ് ടെക്നോളജിയിലേക്ക് ഏതെങ്കിലും വിഷയത്തിൽ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. മെഡിക്കൽ റെക്കാഡ്സ് ആൻഡ് ഹെൽത്ത് ഇൻഫർമേഷൻ ടെക്നോളജിയെന്ന ഏഴ് മാസ കോഴ്സിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള സയൻസ് ബിരുദമാണ്. ബി.കോം,ബി.ബി.എ. അല്ലെങ്കിൽ പ്ലസ്ടു കോമേഴ്‌സും ഏതെങ്കിലും വിഷയത്തിൽ ബിരുദവുമുള്ളവർക്ക് മൂന്നുമാസ ദൈർഘ്യമുള്ള ലോൺ പ്രോസസിംഗ് ഓഫീസർ കോഴ്സിന് അപേക്ഷിക്കാം.എല്ലാ കോഴ്സുകൾക്കും ഇൻഡസ്ട്രി ട്രെയിനിംഗ് ഉണ്ടായിരിക്കും.കോഴ്സ് ഫീ, ഹോസ്റ്റൽ ഫീ എന്നിവയും പരിശീലനകാലയളവിലെ ഭക്ഷണം, പുസ്തകം, പഠന ഉപകരണങ്ങൾ എന്നിവയ്ക്കുള്ള ചെലവും സർക്കാർ വഹിക്കും.കോഴ്‌സുകൾ ജില്ലയിലെ എം.ഇ.എസ് സെന്ററിൽ വച്ചായിരിക്കും നടത്തുക. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അന്തർദേശീയ തലത്തിൽ അംഗീകാരമുള്ള എസ്.എസ്.സി സർട്ടിഫിക്കറ്റും പ്ലേസ്‌മെന്റും ലഭിക്കും. https://forms.gle/H7BoyF5LFfykqYqs7 എന്ന ലിങ്കിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് പേര്, പഞ്ചായത്ത്, ജില്ല, വിദ്യാഭ്യാസ യോഗ്യത എന്നിവ 9142041102 എന്ന നമ്പരിലേക്ക് മെസേജ് ചെയ്യുകയോ ബന്ധപ്പെടുകയോ ചെയ്യാം.