Spread the love

25 വയസില്‍ താഴെയുള്ള ഒരു കൂട്ടം യുവാക്കള്‍ ഒന്നിച്ചപ്പോള്‍ മലയാളത്തിന് കിട്ടിയതാണ് കുഞ്ഞിരാമായണം എന്ന സിനിമ. വിമര്‍ശകരും ആരാധകരും ഒരുപോലെയുള്ള ചിത്രം. അരങ്ങിലും അണിയറയിലും യുവാക്കള്‍ തകര്‍ത്താടിയ ചിത്രം ഇന്ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ ചിത്രത്തിലൂടെ മലയാളത്തിന് ഒരുകൂട്ടം മികച്ച അണിയറ പ്രവര്‍ത്തകരെ മലയാളത്തിന് ലഭിച്ചു. ചിത്രത്തിന്റെ അഞ്ചാം വാര്‍ഷികത്തിന് മനോഹരമായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് കുഞ്ഞിരാമായണം ടീം.

തന്റെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമായിരിക്കും ഇത് എന്നാണ് സംവിധായകന്‍ ബേസില്‍ കുറിക്കുന്നത്. ഇത്തരത്തിലൊരു ചിത്രം തനിക്കിനി ഒരിക്കലും എടുക്കാനാവില്ലെന്നുമാണ് അവര്‍ പറയുന്നത്. തന്റെ ടീമിലെ ഓരോരുത്തരുടേയും പേരെടുത്ത് നന്ദി പറയാനും ബേസില്‍ മറന്നില്ല.

കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് ബേസിലുമായുള്ള ചാറ്റിന്റെ ഒരു സ്‌ക്രീന്‍ ഷോട്ടാണ് പങ്കുവെച്ചത്. സിനിമയുടെ ചര്‍ച്ച തുടങ്ങുന്നത് ബേസിലിന്റെ ഒരു ചോദ്യത്തില്‍ നിന്നാണ് എന്നാണ് ദീപു പറയുന്നത്. ഇവിടെ നിന്നായിരുന്നു തുടക്കം, മെസഞ്ചറില്‍ അയച്ചുകൊടുത്ത ഒരു ബ്ലോഗ്‌പോസ്റ്റ് വായിച്ചിഷ്ടപ്പെട്ട്, ബേസില്‍ ചോദിച്ച ആ കുഞ്ഞു ചോദ്യത്തില്‍ നിന്ന്. മനസ്സില്‍ കണ്ടതിനേക്കാളും എഴുതിയതിനേക്കാളും ഉയരത്തില്‍, ബേസില്‍ എന്ന സംവിധായകന്‍ ആ സിനിമ ആവിഷ്‌കരിച്ചു.ഇരുപത്തിയഞ്ച് വയസ്സ് തികയാത്ത സംവിധായകനെയും എഴുത്തുകാരനെയും എഡിറ്ററെയും ക്യാമറാമാനേയും മ്യൂസിക് ഡയറക്ടറിനെയും വിശ്വസിച്ച നിര്‍മാതാക്കള്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.

Leave a Reply