Spread the love

ആഡംബര കാറുകള്‍ക്ക് ഇഷ്ട നമ്പറുകള്‍ ലഭിക്കാനായി എറണാകുളം ആര്‍ടി ഓഫീസില്‍ സിനിമാ താരങ്ങളുടെ വാശിയേറിയ മത്സരം. ഡിജി സീരിസില്‍ ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ നിവിന്‍ പോളിയും കുഞ്ചാക്കോ ബോബനുമാണ് കഴിഞ്ഞ ദിവസം കാക്കനാട് ആര്‍ടി ഓഫീസല്‍ എത്തിയത്.കെഎല്‍ 07 ഡിജി 0459 നമ്പറിനായാണ് കുഞ്ചാക്കോ ബോബന്‍ എത്തിയത്. കെഎല്‍ 07 ഡിജി 0011 നമ്പറിനായി നിവിനും അപേക്ഷിച്ചു. 0459 നമ്പര്‍ ഫാന്‍സി നമ്പര്‍ അല്ലാത്തതിനാല്‍ മറ്റ് ആവശ്യക്കാര്‍ ഉണ്ടാകില്ല എന്നാണ് ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥര്‍ കരുതിയിരുന്നതെങ്കിലും ഈ നമ്പറിന് വേറെ അപേക്ഷകര്‍ എത്തിയതോടെ നമ്പര്‍ ലേലത്തില്‍ വയ്ക്കുകയായിരുന്നു.ഓണ്‍ലൈനായി നടന്ന ലേലത്തില്‍ 20,000 രൂപ വിളിച്ച് കുഞ്ചാക്കോ ബോബന്‍ തന്നെ നമ്പര്‍ സ്വന്തമാക്കി. നിവിന്‍ പോളിയുടേത് ഫാന്‍സി നമ്പര്‍ ആയതിനാല്‍ വാശിയേറിയ ലേലം വിളിയാണ് നടന്നത്. ഒടുവില്‍ സ്വകാര്യ കമ്പനി 2.95 ലക്ഷം രൂപയ്ക്ക് നമ്പര്‍ സ്വന്തമാക്കി. നിവിന്‍ 2.34 ലക്ഷം രൂപ വരെ വിളിച്ച് പിന്മാറുകയായിരുന്നു.

കഴിഞ്ഞ ദിവസം കെഎല്‍ 07 ഡിജി 0007, 46.24 ലക്ഷം രൂപയ്ക്കും കെഎല്‍ 07 ഡിജി 0001, 25.52 ലക്ഷം രൂപയ്ക്കും ലേലത്തില്‍ പോയിരുന്നു. അതേസമയം, സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദിലീപ് തുടങ്ങിയവരെല്ലാം വാഹനത്തിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കിയവരാണ്.

Leave a Reply