മലയാളികളുടെ പ്രിയ താരകുടുംബമാണ് കുഞ്ചാക്കോ ബോബന്റേത്.ചോക്ലേറ്റ് ഹീറോയായെത്തിയ താരത്തിന് ആരാധകർ നിരവധിയാണ്.2005ലായിരുന്നു പ്രിയയെ കുഞ്ചാക്കോ ബോബൻ വിവാഹം കഴിച്ചത്.14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ഞ് പിറന്നത്.ഇസഹാക്ക് എന്നാണ് കുഞ്ഞിന്റെ പേര്.ഇടയ്ക്കിടെ കുഞ്ഞിന്റെ രസകരമായ വിശേഷങ്ങളും കുഞ്ചാക്കോ ബോബൻ പങ്കുവെയ്ക്കാറുണ്ട്.മലയാളത്തിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം ഇടക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു
കുഞ്ചാക്കോ ബോബന്റെ 44ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കുടുംബത്തിനൊപ്പമായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം. ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്ന മകൻ ഇസക്കൊപ്പമുള്ള താരത്തിന്റെ രസകരമായ ചിത്രമാണ്. കേക്കിന് മുന്നിൽ കണ്ണുപൊത്തി നിൽക്കുന്ന ഇസയും ചാക്കോച്ചനുമാണ് ചിത്രത്തിൽ.
അപ്പന് ഒരു വയസു കൂടുന്നത് കാണാൻ വയ്യാത്തതുകൊണ്ടാണ് കണ്ണുപൊത്തുന്നത് എന്നുള്ള കുറിപ്പിനൊപ്പമാണ് ചിത്രം. ഒരേപോലത്തെ ഷർട്ട് ധരിച്ചാണ് ഇരുവരുടേയും നിൽപ്പ്. എന്തായാലും അച്ഛന്റേയും മകന്റേയും കുറുമ്പ് ചിത്രം ആരാധകരുടെ മനം കീഴടക്കുകയാണ്.