മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഒരു ചിത്രം വീണ്ടും എന്ന ചര്‍ച്ചകള്‍ സജീവമാണ്. സംവിധാനം നിര്‍വഹിക്കുന്നത് മഹേഷ് നാരായണനാണ്. എന്നാല്‍ ഡ്രീം സിനിമയെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ കുഞ്ചാക്കോ ബോബൻ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.
ബോഗെയ്ൻവില്ലയുടെ പ്രമോഷനിടെയായിരുന്നു താരം ചിത്രത്തെ കുറിച്ച് സൂചിപ്പിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. കാര്യങ്ങള്‍ നടക്കുകയാണെന്നും ഇതില്‍ കൃത്യമായി പറയാനാകുന്നത് സംവിധായകൻ മഹേഷ് നാരായണനാണെന്നും ചാക്കോച്ചൻ വ്യക്തമാക്കി. കാസ്റ്റിംഗ് അങ്ങനെ കൃത്യമായിട്ട് ചെയ്തിട്ടില്ല. ലൊക്കേഷനിലും നിലവില്‍ തീരുമാനം ആയിട്ടില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പലരും ഇനിയും മാറാനുള്ള സാധ്യതകളുണ്ടെന്ന് പറഞ്ഞ നടൻ കുഞ്ചോക്കോ ബോബൻ ദൈവമേ താൻ മാറല്ലേയെന്നും തമാശ കലര്‍ത്തിയും വ്യക്തമാക്കി.
മഹേഷ് നാരായണൻ ചിത്രത്തില്‍ ഫഹദും കഥാപാത്രമായി ഉണ്ടാകും. മോഹൻലാല്‍ അതിഥിയാകുമ്പോള്‍ മമ്മൂട്ടിയാകും നായക കഥാപാത്രമായി എത്തുക എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. മോഹൻലാലിനും പ്രധാന്യമുള്ള ഒരു കഥാപാത്രമായിരിക്കും. ഡീ ഏജിംഗ് ടെക്നോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ട് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.