2019-20 വർഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവ വൈവിധ്യ പരിപാലന സമിതിക്കുള്ള അവാർഡ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഏറ്റുവാങ്ങി. തിരുവനന്തപുരം വി.ജെ.ടി ഹാളിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം സീന വൈസ് .പ്രസി : പി. രാജീവൻ പഞ്ചായത്ത് സ്ഥിരംസമിതി അംഗം പി. ലക്ഷ്മണൻ മുൻ പ്രസിഡന്റ് ഐ.വി നാരായണൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.