പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമാവുന്ന ‘കുരുതി’ സിനിമയുടെ പൂജ ചടങ്ങുകള്‍ക്ക് അമ്മ മല്ലിക സുകുമാരന്‍ വിളക്ക് കൊളുത്തി തുടക്കമിട്ടു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഭാര്യ സുപ്രിയ മേനോന്‍ ഒരുക്കുന്ന ചിത്രം നവാഗതനായ മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്
കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ!’ ഇതാണ് സിനിമയുടെ ടാഗ് ലൈന്‍. പൃഥ്വിരാജിനെ കൂടാതെ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് . റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്
അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റഫീഖ് അഹമ്മദ് ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്